പട്ടിക്കാട്. നടത്തറ ഗ്രാമപഞ്ചായത്തിലെ മണലി പുഴക്കു കുറുകെയുള്ള ശ്രീധരി പാലം നിർമ്മാണ അനാസ്ഥക്കെതിരെ കോൺഗ്രസ് വലക്കാവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ശ്രീധരി പാലം പരിസരത്ത് ഭരണാധികാരികളുടെ കോലം ഒഴുക്കി പ്രതിഷേധിച്ചു. പിഡബ്ല്യുഡി മന്ത്രി, റവന്യൂ മന്ത്രി, പഞ്ചായത്ത് ഭരണ നേതൃത്വം എന്നിവരുടെ കോലങ്ങൾ പാലം പരിസരണ്ട് പുഴയിലൊഴുക്കി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. മുക്കോലം ഒഴുക്കൽ പ്രതിഷേധം മുൻ എംഎൽഎ എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. 2020 ഒക്ടോബറിൽ പാലത്തിന് തറക്കല്ലിട്ടു. 2022 ഏപ്രിൽ മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പണികൾ പൂർത്തീകരിച്ചിട്ടില്ല. രണ്ടു വർഷത്തിലേറെയായി പ്രദേശത്തെ കർഷകർ ദുരിതത്തിലാണെന്ന് പ്രവർത്തകർ ആരോപിച്ചു. പഴയ പാലം പൊളിച്ചു നീക്കിയതോടെ പ്രദേശത്തെ ഇരുചക്രവാഹന യാത്രക്കാരും ദുരിതത്തിലായി. പ്രതിഷേധ പരിപാടിയിൽ ജേക്കബ് പോൾ കുഴിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.എൽ ബേബി, കെ.എൻ. വിജയകുമാർ, ബിന്ദു കാട്ടുങ്ങൽ, ജെയ്‌സൻ പുലിയളക്കൽ, ജിത്ത് ചാക്കൊ, ഇ.എസ് അനിരുദ്ധൻ ടി.പി. മാധവൻ, ദീപ അനീഷ്, ബെന്നി കദളിക്കാട്ടിൽ, എൻ.എൻ രാമൻകുട്ടി , ടി.കെ.ശശികുമാർ, സരിതാ സജീവ്, രാജീവ് മാരാത്ത്, ജിന്നി ജോയ്, ടി.എം ജോർജ്, ഷാജി പാറയിൽ, എ.എസ് മോഹനൻ, എം.പി ജോയ് , ടി.സി അർജുനൻ, അമ്പിളി, ജലജ, സോജൻ ഉണ്ണി കൊച്ചു പുരക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments