താമര വെള്ളച്ചാൽ ആദിവാസി കോളനിയിൽ പുതിയ കമ്മ്യൂണിറ്റി ഹാൾ: മന്ത്രി കെ രാജൻ തറക്കല്ലിട്ടു


പട്ടിക്കാട്: താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ പുതിയതായി നിർമ്മിക്കുന്ന കമ്മ്യൂണിറ്റി ഹാളിന്റെ തറക്കല്ലിടൽ റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നുള്ള 20 ലക്ഷം രൂപ ഉപയോഗിച്ചാണ് താമര വെള്ളച്ചാൽ കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുന്നത്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. പരിപാടികൾക്ക് ശേഷം നാട്ടുകാരുടെ നേതൃത്വത്തിൽ ഊരിലെ ശിൽപി മരം കൊണ്ട് തയ്യാറാക്കിയ ശിൽപം മന്ത്രി കെ രാജന് കൈമാറി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവിന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ നിർമ്മിതി കേന്ദ്രം എൻജിനീയർ സതി ദേവി, വാർഡ് മെമ്പർ അജിത മോഹൻദാസ്, വാർഡ് കൺവീനർ ബിജുമോൻ, എസ്‌സി കൂട്ടായ്മ സെക്രട്ടറി ഹരികുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments