നാലാമത് ഓപ്പൺ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ കരസ്ഥമാക്കി


പീച്ചി. ബാംഗ്ലൂരിൽ നടന്ന നാലാമത് ഓപ്പൺ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജെഎംജെ സ്‌പോർട്‌സ് അസോസിയേഷൻ വിദ്യാർത്ഥികൾ കാറ്റാ, കുമിത്തെ വിഭാഗത്തിൽ മെഡലുകൾ കരസ്ഥമാക്കി. മൂത്തകുന്നേൽ തങ്കച്ചൻ ജിഞ്ചു ദമ്പതികളുടെ മകൻ അലൻ, കത്ത വിഭാഗത്തിൽ ഗോൾഡ് മെഡലും, കുമിത്തെ വിഭാഗത്തിൽ ബ്രൗൺസ് മെഡലും;   കരിയിൽ സജി ജോർജ് ടീന ദമ്പതികളുടെ മകൻ ആരോൺ സജി, കാറ്റാ വിഭാഗത്തിൽ ബ്രൗൺസ് മെഡലും കരസ്ഥമാക്കി. ഇരുവരും സെന്റ് ആന്റൺ വിദ്യാപീഡം സ്‌കൂൾ വിദ്യാർത്ഥികളാണ്.



Post a Comment

0 Comments