പീച്ചി. ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ എസ്പിസിയുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ ലൈബ്രറിയുടെ ചുമരുകൾക്ക് ഇനി പൂർവ്വ വിദ്യാർത്ഥി അഭിജിത്ത് വരച്ച ചിത്രങ്ങൾ മിഴിവേകും. പായിക്കണ്ടം തെക്കേയറ്റത്തിൽ ബാബു ജിനി ദമ്പതികളുടെ മൂത്തമകനാണ് അഭിജിത്ത്. യുപി ക്ലാസുകൾ മുതൽ ചിത്രരചനയിൽ താല്പര്യം പുലർത്തിയിരുന്നു. കുഞ്ഞുണ്ണി മാഷ്, ഉള്ളൂർ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങി ഒരു ഡസൻ ചിത്രങ്ങളാണ് അഭിജിത്തിന്റെ കരവിരുതിൽ ഒരുങ്ങിയത്. ഓയിൽ പെയിൻറിംഗ്, ചാർക്കോൾ, അക്രിലിക് പെൻസിൽ ഡ്രോയിങ് തുടങ്ങിയ രംഗത്തെല്ലാം അഭിജിത്ത് മികവ് കാട്ടിയിട്ടുണ്ട്. വിവിധ മത്സരങ്ങളിൽ സമ്മാനങ്ങളും നേടിയിട്ടുണ്ട്. തൃശൂർ ഫൈൻ ആർട്ട്‌സ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ്. എസ്പിസിയുടെ ചുമതലവഹിക്കുന്ന സുകുമാരൻ മാസ്റ്ററുടെ പ്രോത്സാഹനവും അഭിജിത്തിന് പ്രചോദനമായി. അഭിജിത്തിന്റെ ചിത്രരചന നേരിട്ട് കാണാൻ പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു, എസ്പിസി ചുമതലയുള്ള സുകുമാരൻ മാസ്റ്റർ, സജിത ടീച്ചർ, വിരമിച്ച അധ്യാപകർ എന്നിവർ എത്തിയിരുന്നു. പട്ടിക്കാട് സ്വദേശിയായ ആന്റണി മാസ്റ്ററുടെ കീഴിൽ 2 വർഷം ചിത്രരചന പഠിച്ചിട്ടുണ്ട്.


0 Comments