പയ്യനം. അർച്ചന അയൽക്കൂട്ട സംഘത്തിന്റെ 22 മത് വാർഷികാഘോഷം സെപ്തംബർ 11ന് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംഘത്തിന്റെ പ്രസിഡൻറ് മോളി റോയ് അധ്യക്ഷയായി. സെക്രട്ടറി വഹിത അജയൻ, വാർഡ് മെമ്പർ കെ.വി.അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം ഐശ്വര്യ ലിന്റോ, എസ് ബി ഐ പട്ടിക്കാട് ബ്രാഞ്ച് മാനേജർ അജൻ, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ, സിഡിഎസ് ലിബിയ ബിനോയ്, സംഘത്തിന്റെ ജോ.സെക്രട്ടറി മിനി ജോസ്, രമ്യ സുനിൽ എന്നിവർ പ്രസംഗിച്ചു. അയൽക്കൂട്ടത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിവിധ കലാപരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.


0 Comments