പീച്ചി. സെപ്തംബർ 11 വരെ നടക്കുന്ന പീച്ചി ഡാം ഓണാഘോഷത്തിൽ മത്സ്യ വിഭവങ്ങളുടെ രുചി കൂട്ടുമായി എത്തിയിരിക്കുകയാണ് പീച്ചി ഹാച്ചറി. മത്സ്യ രുചിയുടെ വൈവിധ്യങ്ങൾ ഒരുക്കിയ ഫിഷ് മെസ്സിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കരിമീനടക്കം വിവിധ തരത്തിലുള്ള മീനുകൾ ഫാമിൽ നിന്നും പിടിച്ചു കറിവെച്ചും പൊരിച്ചും രുചിയോടെ നൽകുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫാമിൽ ഉൽപ്പാദിപ്പിച്ച മീനുകളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ, ഉണക്കച്ചെമ്മീൻ, വിവിധതരത്തിലുള്ള മീൻ വിഭവങ്ങൾ എന്നിവയും വളരെ രുചിയോടെ കൂടി ആകർഷകമായ നിരക്കിൽ വിപണനം നടത്തുന്നുണ്ട്. കൂടാത അലങ്കാരമത്സ്യങ്ങളുടെ ഒരു വിസ്മയലോകം തന്നെ ഫിഷറീസ് ഹാച്ചറിയിൽ ഒരുക്കിയിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി മത്സ്യ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്. ഉദ്ഘാടന ചടങ്ങിന് ശേഷം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജനും പഞ്ചായത്ത് പ്രസിഡണ്ട് പി. പി. രവീന്ദ്രൻ രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മുജീബ് എന്നിവരും ചേർന്ന് ഹാച്ചറിയിൽ സന്ദർശനം നടത്തി.


0 Comments