പട്ടിക്കാട്. ബിജെപിയിൽ നിന്നും സിപിഐഎമ്മിൽ ചേർന്ന ചാണോത്ത് ചെമ്പൂത്ര ഭാഗത്തുള്ള പ്രവർത്തകർക്ക് സിപിഐഎം സ്വീകരണം നൽകി. കണ്ണൻ പൊക്ലശ്ശേരി, ബിബിൻ പുളിക്കൻ, സനൂപ് അമ്പഴപ്പിള്ളി, സനോഷ് പുത്തൻകുളം, സനിൽ വടക്കൂട്ട്, ഹിരൻദാസ് ചെമ്പൂത്ര, ശശി കൊഞ്ചെത്ത്, ജയരാജ് കടുവീട്ടിൽ എന്നിവരെ സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ശരത് പ്രസാദ് ആണ് സ്വീകരിച്ചത്. കുരങ്ങൻപാറ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പാർട്ടി നേതാക്കൾ പങ്കെടുത്തു.


0 Comments