അധ്യാപക ദിനത്തിൽ അധ്യാപക ദമ്പതികളെ ആദരിച്ചു


പട്ടിക്കാട്. അധ്യാപക ദിനത്തോടനുബന്ധിച്ച് വൈസ് മെൻസ് ക്ലബ് ഓഫ് വെളളാനിഹിൽസ് അധ്യാപക ദമ്പതികളെ ആദരിച്ചു. ദീർഘവർഷം അധ്യാപന രംഗത്ത് സേവനം അനുഷ്ടിച്ച ചന്ദ്രശേഖരൻ മാസ്റ്ററേയും ഭാര്യ മീനാക്ഷി ടീച്ചറെയുമാണ് ആദരിച്ചത്. പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി, പട്ടിക്കാട് സ്‌കൂളുകളിൽ സേവനം അനുഷ്ടിച്ചിട്ടുള്ള ചന്ദ്രശേഖരൻ മാസ്റ്റർ പട്ടിക്കാട് എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ആയിരിക്കെയാണ് വിരമിച്ചത്. ക്ലബ് പ്രസിഡന്റ് ലിക്‌സൺ മൈക്കിൾ, സെക്രട്ടറി മുരളീകൃഷ്ണൻ, ട്രഷറർ ഹരിദാസ്, ഡിസ്ട്രി കട് സെക്രട്ടറി ബെന്നി വടക്കൻ, ജോയിന്റ് സെക്രട്ടറി മോഹൻദാസ് എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments