പട്ടിക്കാട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താൽ പാണഞ്ചേരിയിൽ ഭാഗികം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിച്ചു. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയില്ല. ദേശീയപാതയിലൂടെ കെഎസ്ആർടിസി ബസ് സർവ്വീസ് നടത്തി. പട്ടിക്കാട് ഹൈവേയിൽ പീച്ചി പോലീസിന്റെ നേതൃത്വത്തിൽ ബസുകൾക്ക് സുരക്ഷ ഒരുക്കിയിരുന്നു. ഹർത്താൽ ദിനത്തിൽ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകിയിരുന്നു. അക്രമത്തിൽ ഏർപ്പെടുന്നവർ, നിയമലംഘകർ, കടകൾ നിർബന്ധമായി അടപ്പിക്കുന്നവർ എന്നിവർക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യുന്നതിനും, സമരക്കാർ പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കാൻ പോലീസ് ശ്രദ്ധ ചെലുത്തുന്നതിനും നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ കരുതൽ തടങ്കലിനും നിർദ്ദേശിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിച്ചു. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാർ, സോണൽ ഐ.ജിമാർ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവർക്കായിരുന്നു.
.jpeg)

0 Comments