കണ്ണാറയിൽ കുരിശടിയുടെ ചില്ലുകൾ തകർത്തയാൾ പോലീസിന്റെ പിടിയിൽ


കണ്ണാറ. കരടിയള സെ.മേരിസ് യാക്കോബായ പള്ളിയുടെ കണ്ണാറ സെന്ററിന് സമീപമുള്ള കുരിശടിയുടെ ചില്ല് എറിഞ്ഞ് തകർത്തയാളെ പീച്ചി പോലീസ് പിടികൂടി. ഇന്ന്‌ രാവിലെയാണ് സംഭവം ഉണ്ടായത്. മാതാവിന്റെ ചിത്രം സ്ഥാപിച്ചിരിക്കുന്ന കപ്പേളയുടെ മുൻഭാഗത്തെ ചില്ലാണ് എറിഞ്ഞ് ഉടച്ചത്. ഇതേ തുടർന്ന് ഇടവകയുടെ ട്രസ്റ്റി പീച്ചി പോലീസിൽ പരാതി നൽകി.സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.എസ് ബൈജുവിന്റെ നേതൃത്വത്തിൽ പോലീസ്  സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രതിയെന്ന് സംശയിക്കുന്ന കണ്ണാറ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ പോലീസിന്റെ നേതൃത്വത്തിൽ മനോരോഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

0 Comments