ഡ്രീം ഹോം ഏജൻസീസ് പ്രവർത്തനം ആരംഭിച്ചു


പട്ടിക്കാട്. ബസാർ റോഡിൽ പ്രവർത്തനം ആരംഭിച്ച ഡ്രീം ഹോം ഏജൻസീസ് എന്ന സ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ആദ്യവിൽപ്പന നടത്തി. ചുവന്നമണ്ണ് സെന്റ് ജോസഫ് നിർമ്മലഗിരി കത്തോലിക്ക പള്ളി വികാരി ഫാ ആന്റോസ് എലുവത്തിങ്കൽ സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു. വീടുകൾക്ക് ആവശ്യമായ ടാറ്റ ഗാൽവനോ ഷീറ്റിൽ കോപ്പർ വെൽഡിങിൽ നിർമ്മിച്ച തുരുമ്പ് പിടിക്കാത്ത വീതിലുകൾ, ജനാലകൾ, വെന്റിലേറ്ററുകൾ, കട്ടിളകൾ, ഫൈബർ പിവിസി, യുപിവിസി വാതിലുകൾ മുതലായവ ഇവിടെ ലഭ്യമാണെന്ന് സ്ഥാപനത്തിന്റെ പ്രൊെ്രെപറ്റർ ബിജോയ് ജോസ് അറിയിച്ചു.



Post a Comment

0 Comments