പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് സമീപം പിക്കപ്പ് വാൻ ഇടിച്ച് മറ്റൊരു പിക്കപ്പ് വാനിന്റെ ഡ്രൈവർ മരിച്ചു. പാലക്കാട് പട്ടഞ്ചേരി കരിപ്പാലി വീട്ടിൽ സിറാജുദ്ദീൻ മകൻ ഷഫീഖ് (28) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്ക് കോഴി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിന്റെ ഡ്രൈവർ തുരങ്കത്തിന് സമീപം വാഹനം നിറുത്തി പുറത്തിറങ്ങിയ സമയം ഇതേ ദിശയിൽ വരികയായിരുന്ന മറ്റൊരു പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ ഇയാളെ തൃശൂർ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.


0 Comments