പീച്ചിയിൽ കാർഷിക സെമിനാർ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു


പീച്ചി. പീച്ചി ഓണാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കാർഷിക സെമിനാർ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ കാലവസ്ഥ വ്യതിയാനത്തെ മറികടക്കനുള്ള കാർഷിക പ്ലാൻ ഗവൺമെന്റ് അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. വിള കൃഷി നശിക്കുന്നത് മറികടക്കാൻ കർഷകർ വിള അധിഷ്ഠിത കൃഷിയിൽ നിന്ന് ഫാം പ്ലാൻ കൃഷിയിലേക്ക്  മാറി കൊണ്ടിരിക്കുകയാണെന്നും  മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒല്ലൂർ കൃഷി സമ്യദ്ധി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ മുരിങ്ങയില മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ റവന്യൂ മന്ത്രി കെ രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററിന് കൈമാറി. കാലാവസ്ഥ വ്യതിയാനവും  കാർഷിക മേഖലയും എന്ന വിഷയത്തിൽ വെള്ളാനിക്കര കാർഷിക കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.സി ആർ രശ്മി പ്രഭാഷണം നടത്തി. കാർഷിക കോളേജ് പ്രൊഫസർ ഡോ.പി അനിത സെമിനാറിൽ മോഡറേറ്ററായി. സെമിനാർ കമ്മിറ്റി ചെയർമാൻ ഇ എം വർഗീസ്, പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, കർഷകർ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.



Post a Comment

0 Comments