പട്ടിക്കാട് . പാലക്കാട് ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ 12-ാമത് ഹ്രസ്വചല ച്ചിത്രമേളയിൽ കണ്ണാറ കമ്പനിപ്പടി സ്വദേശി ജസ്റ്റിൻ വർഗീസ് സംവിധാനം ചെയ്ത ' തുടർച്ച' മികച്ച ചിത്രത്തിലുള്ള സിൽവർ സ്ക്രീൻ പുരസ്കാരം നേടി. ഒരു മിനിറ്റ് ദൈർഘ്യമുള്ള (മൈന്യൂട്ട്) വിഭാഗത്തിലാണ് പുരസ്കാരം. രതി പത്തിശ്ശേരി സം വിധാനം ചെയ്ത 'നെസ്റ്റ് ' എന്ന ചിത്രത്തിനും പുരസ്കാരമുണ്ട്. 10,000 രൂപയും ശില്പി വി.കെ. രാജൻ രൂപകല്പന ചെയ്ത ട്രോഫി യും സാക്ഷ്യപത്രവും അടങ്ങുന്ന താണ് പുരസ്കാരം. ചലച്ചിത്രനി രൂപകൻ സി.എസ്. വെങ്കിടേശ്വരൻ, സംവിധായകൻ കെ.ആർ. മനോജ്, എഡിറ്റർ വി. വേണു ഗോപാൽ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച ചിത്രങ്ങൾ തിരഞ്ഞെടുത്തത്. കഴിഞ്ഞവർഷം മലേഷ്യയിൽ വെച്ചു നടന്ന 12-ാമത് ജോർജ്ടൗൺ ഫെസ്റ്റിവലിലും മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ' തുടർച്ച' നേടിയിരുന്നു. വി.ആർ മനോജിന്റെയാണ് തിരക്കഥ. കണ്ണാറ കമ്പനിപ്പടി കാവനമറ്റത്തിൽ വർഗ്ഗീസിന്റെയും മേരിയുടെയും മകനാണ് ജസ്റ്റിൻ. നിർമ്മാതാവായ ടി.സി ജയേഷ് കണ്ണാറ കമ്പനിപ്പടി താഴത്തേടത്ത് ചാക്കോയുടെയും എൽസിയുടെയും മകനാണ്.


0 Comments