പട്ടിക്കാട്. പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്തിലെ സ്‌കൂളുകളിലും കോളേജുകളിലും നടത്തി വരുന്ന വിവിധ ലഹരി വിരുദ്ധ പരിപാടുകൾക്ക് പിന്തുണയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തെത്തി. ഇതിന്റെ ഭാഗമായി ലഹരി ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സൗജന്യമായി വിതരണം ചെയ്യുന്നതിനാവശ്യമായ നോട്ടീസുകളും പോസ്റ്ററുകളും ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രിന്റ് ചെയ്ത് നൽകി. പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജുവിന് യൂണിറ്റ് പ്രസിഡന്റ് ജോബി പി.വി., സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എ.ജെ എന്നിവർ ചേർന്ന് ഇവ കൈമാറി. എഎസ്‌ഐ ജയേഷ് കുമാർ, സീനിയർ സിപിഒ ഫ്രിൻസൻ എന്നിവർ പങ്കെടുത്തു.

0 Comments