സിപിഐ പതാകദിനം ആചരിച്ചു


പട്ടിക്കാട്. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സിപിഐ പാണഞ്ചേരി ലോക്കൽ കമ്മറ്റി ഓഫീസിൽ വെച്ച് പതാക ദിനം ആചരിച്ചു. ചടങ്ങിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ പതാക ഉയർത്തി. ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി  സെപ്റ്റംബർ 30, ഒക്ടോബർ 1,2,3 തിയ്യതികളിൽ തിരുവനന്തപുരത്ത് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. ജിനേഷ് പീച്ചി, വിനോദ്, ജേക്കബ്, രാജേഷ്, ലളിത, ഷീജ, സൈമൺ, അശ്വിൻ, മണി, രാമചന്ദ്രൻ, കൃഷ്ണൻ മറ്റു പാർട്ടി പ്രവർത്തകരും ലോക്കൽ കമ്മറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. വാണിയംപാറയിൽ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ എ അബൂബക്കറും, മുടിക്കോട് മുഹമ്മദലിയും പതാക ഉയർത്തി.



Post a Comment

0 Comments