പീച്ചിയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു


പട്ടിക്കാട് : പീച്ചി ചെളിക്കുഴിയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കോഴങ്ങാട്ട് വീട്ടിൽ ബാലകൃഷ്ണന്റെ 20 പൂവൻ വാഴയും, കരിപ്പായി സുധാകരന്റെ രണ്ടു തെങ്ങുകളും, താണി മലയിൽ മത്തായിയുടെ അഞ്ചോളം തെങ്ങുകളും ഇരുപതോളം കവുങ്ങുകളും ആണ് കാട്ടാന നശിപ്പിച്ചിട്ടുള്ളത്. കാട്ടാന ഇറങ്ങി കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ട് കർഷകർ ഓടിയെത്തിയെങ്കിലും ഭൂരിഭാഗം കാർഷിക വിളകളും ആന നശിപ്പിച്ചിരുന്നു. പ്രദേശത്ത് വൈദ്യുതിവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ മറികടന്നാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ എത്തുന്നത്. പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയും ടോർച്ചടിച്ചുമാണ് ഒടുവിൽ കാട്ടാനയെ കാട്ടിലേക്ക് ഓടിച്ചു വിട്ടത്.



Post a Comment

0 Comments