സൗഹൃദകാലവേദിയുടെ പത്താമത് കുമ്മാട്ടി മഹോത്സവം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. ചെമ്പൂത്ര വടക്കേദേശം സൗഹൃദകാലവേദിയുടെ പത്താമത് കുമ്മാട്ടി മഹോത്സവം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. നാരായണൻ ആദംകാവിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ മുഖ്യാതിഥി ആയിരുന്നു. ബ്ലോക് മെമ്പർ രമ്യ രാജേഷ് ആശംസകൾ അറിയിച്ചു. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അഭിനന്ദിച്ചു. പാണഞ്ചേരിയിലെ മികച്ച കേര കർഷകനായ ബിജു നീലങ്കാവിൽ, മികച്ച ജൈവ കർഷകനായ കൃഷ്ണകുമാർ മുല്ലപ്പിള്ളി, എൻഡിടിവി കോവിഡ് വാരിയർ അവാർഡ് കരസ്ഥമാക്കിയ സ്റ്റിന സാബു എന്നിവരെ ചടങ്ങിൽ ആദരിച്ചു.



Post a Comment

0 Comments