കാറ്റാടീസ് മെഗാ സംഗമം ഇന്ന്


പട്ടിക്കാട്. ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ 1990 എസ്എസ്എൽസി ബാച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാറ്റാടീസ് മെഗാ സംഗമം ഇന്ന് നടക്കും. ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പരിപാടി റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കാറ്റാടീസ് പ്രസിഡന്റ് ഷിബു വർഗീസ് അധ്യക്ഷത വഹിക്കും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെവി സജു തുടങ്ങിയവർ പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. സി.പ്രദീപൻ, അലിമോൻ, വി.സുപ്രിയ, കെ.വി.എബി, ഐ.പി ജോർജ്ജകുട്ടി തുടങ്ങിയവർ നേതൃത്വം നൽകും.



Post a Comment

0 Comments