പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ സർക്കാർ കേന്ദ്രങ്ങളെയും ജീവനക്കാരെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ആഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ ഓണാഘോഷ യോഗത്തിന് അധ്യക്ഷത വഹിച്ചു. വരും നാളുകൾ ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ആകട്ടെ എന്ന് പ്രസിഡന്റ് ആശംസിച്ചു. യോഗത്തിനുശേഷം പഞ്ചായത്ത് ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഓണക്കളിയും, ഓണപ്പാട്ടുകളും സംഘടിപ്പിച്ചു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, പ്രതിപക്ഷ നേതാവ് ബാബു തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി ജലജൻ, അനിതാ കെ വി, സുബൈദ അബൂബക്കർ എന്നിവരും കെ പി ചാക്കോച്ചൻ, സെക്രട്ടറി പി.ആർ ജോൺ എന്നിവരും പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments