ലോക നദീദിനത്തോടനുബന്ധിച്ച് മണലിപ്പുഴയുടെ തീരങ്ങൾ പുനരുജ്ജീവിപ്പിക്കുന്നു


പട്ടിക്കാട്. തൃശൂർ ജില്ലാ പഞ്ചായത്തിന്റെ ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ഭാഗമായി ലോക നദീദിനത്തോടനുബന്ധിച്ച് മണലിപ്പുഴയുടെ തീരങ്ങൾ പുനരുജ്ജീവിപ്പിക്കുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരപ്പൻകെട്ട് പരിസരത്ത് വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ നിർവഹിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി സിന്ധു വിഷയാവതരണം നടത്തി. മണ്ണു സംരക്ഷണവകുപ്പിന്റേയും ജില്ലാ പഞ്ചായത്തിന്റേയും ആഭിമുഖ്യത്തിൽ മുൻ വർഷങ്ങളിൽ എൻസിസി കേഡറ്റുകൾ, ബ്ലൂ ആർമി എന്നിവർ നടത്തിയ ജലരക്ഷ ജീവരക്ഷ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ് ജയ മുഖ്യാതിഥി ആയിരുന്നു. ശ്രീ കേരളവർമ്മ കോളേജ് അസോസിയേറ്റ് എൻ സി സി ഓഫീസർ 7 കേരള ഗേൾസ് ബറ്റാലിയൻ ക്യാപ്റ്റൻ ഡോ.ചിത്ര പി എസ്, കമാൻറിങ്ങ് ഓഫീസർ 7 കേരള ഗേൾസ് ബറ്റാലിയൻ ലഫ്റ്റനന്റ് കേണൽ ബിജോയ് ബി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫ്രാൻസീന ഷാജു, ചാലക്കുടി മണ്ണുസംരക്ഷണ ഓഫീസർ പ്രിൻസ് ടി കുരിയൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്തു മെമ്പർ സ്വപ്ന രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.എ. ദീപു, അനീഷ് മേക്കര, സുശീല രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Post a Comment

0 Comments