പീച്ചി. ദേശീയ പോഷക ദിനാചരണത്തിന്റെ ഭാഗമായി പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. യു.പി വിഭാഗം സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ഡെയ്‌സി കെ.എം. നിർവ്വഹിച്ചു. വിദ്യാർത്ഥികൾ പോഷക മൂല്യമുള്ള വിവിധയിനം ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടുവരികയും മറ്റു വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൽകുകയും ചെയ്തു. അധ്യാപകരായ ശോഭ, ധന്യ, രേഷ്മ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സീനിയർ അധ്യാപകരായ ഷർമ്മിള, ബിന്ദു എന്നിവർ സംസാരിച്ചു.


0 Comments