പട്ടിക്കാട്. ന്യൂ ലിറ്ററസി പ്രോഗ്രാമിന്റെ സംഘാടക സമിതി യോഗം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്നു. തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങളിൽ 18 വാർഡുകളിൽ വാർഡുതല സംഘാടക സമിതി യോഗം ചേരുവാനും തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി. അനിത, വാർഡ് മെമ്പർമാരായ ഷീല അലക്‌സ്, സുബൈദ അബൂബക്കർ, റെജീന ബാബു, നോഡൽ പ്രേരക് ഷീജ ജിജോ, പ്രേരക് മിനി സി.ജി, ഷെജീന തുടങ്ങിയവർ പങ്കെടുത്തു.


0 Comments