സീ കേരളം ഡികെഡി ഫസ്റ്റ് റണ്ണറപ്പായി അനാമികയും ആത്മികയും പങ്കെടുത്ത ടീം


പട്ടിക്കാട്. സീ കേരളം ചാനലിൽ ഡാൻസ് കേരള ഡാൻസ് (ഡികെഡി) റിയാലിറ്റി ഷോയിൽ പാണഞ്ചേരി സ്വദേശിനികളായ വിദ്യാർത്ഥികൾ പങ്കെടുത്ത ഡൈനാമിക് ഹീറോസ് ഗ്രൂപ്പ് ഫസ്റ്റ് റണ്ണറപ്പായി. എടപ്പലം കതിരപ്പിള്ളി സതീഷ് ശരണ്യ ദമ്പതികളുടെ മക്കളായ അനാമികയും ആത്മികയുമാണ് വിജയികളായത്. കഴിഞ്ഞ എട്ട് മാസമായി പതിനെട്ട് ടീമുകളുമായി നടന്ന കടുത്ത മത്സരത്തിലൂടെയാണ് ഇവർക്ക് വിജയം നേടാനായത്. തൃശ്ശൂർ ഡൈനാമിക് ഹീറോസ് ഡാൻസ് സ്കൂളിലെ വിദ്യാർത്ഥികളാണ്  ഇവർ. മണ്ണുത്തി ഡോൺബോസ്‌കോ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാമിക. ആത്മിക നാലാം ക്ലാസ് വിദ്യാർത്ഥിനിയും. അനാമിക മഴവിൽ മനോരമ ചാനലിൽ ഡി5 ജൂനിയർ റിയാലിറ്റി ഷോയിലും ഫസ്റ്റ് റണ്ണറപ്പായിരുന്നു.



Post a Comment

0 Comments