താണിപ്പാടം വാർഡിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് താണിപ്പാടത്ത് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും നടത്തി. കല്ലിടുക്ക് സാംസ്കാരിക നിലയത്തിൽ നടന്ന ക്യാമ്പ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 60 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്ക് സൗജന്യ പ്രഷർ ഷുഗർ നിർണയവും ഇൻസുലിൻ വിതരണവും നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം മാത്യു നൈനാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അനിത, വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഇ ടി ജലജൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. ആയുർവേദം, അലോപ്പതി, ഹോമിയോ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ഡോക്ടർമാരായ സുഹാസ് നാരായണൻ, കിരൺ ശങ്കർ, രശ്മി മിഥുൻ, നിമിഷ പറപ്പുള്ളി, എസ് എൻ വിദ്യ, ഗീതു, നീതു എന്നിവരും പ്രോജക്ട് കോഡിനേറ്റർ ജിസ്മി ജോൺ, സ്റ്റാഫ് നേഴ്സുമാരായ സ്മിത, ബിൻസി തുടങ്ങിയവരും  ക്യാമ്പിന് നേതൃത്വം നൽകി. സി ഡി എസ്, അങ്കണവാടി പ്രവർത്തകർ ആശാവർക്കർമാർ, കോഡിനേഷൻ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments