ലഹരി വിമുക്ത കേരളം: ഏകദിന ശിൽപശാല നടത്തി


മണ്ണുത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി കുട്ടികളെയും, രക്ഷിതാക്കളെയും ബോധവാൻമാരാക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന ലഹരി വിമുക്ത കേരളം എന്ന വിദ്യാർത്ഥി പരിവർത്തന പരിപാടി, ബി ആർ സി ഒല്ലൂക്കരയിൽ പൂർത്തിയായി. വാർഡ് കൗൺസിലർ കരോളിൻ ജെറീഷ് ശിൽപശാല ഉദ്ഘാടനം ചെയ്തു. എസ്എസ്‌കെ തൃശൂർ ജില്ലാ പ്രോഗ്രാം ഓഫീസർ ബിജി കെ ബി അധ്യക്ഷത വഹിച്ച. പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കന്ററി അധ്യാപകർക്കായുള്ള പരിശീലനം നാല് ദിവസങ്ങളിൽ 10 ബാച്ചുകളായി നടന്നു. യോഗത്തിൽ ഒല്ലൂക്കര ബിആർസി, സിആർസിസി സുന്ദർ ജിഷ ജോർജ്ജ് സി സ്വാഗതം ആശംസിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ ശ്രീരാഗ് ലഹരിയുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ചുള്ള ക്ലാസ് നൽകി. തുടർന്നുള്ള ക്ലാസ്സുകൾക്ക് പരിശീലനം സിദ്ധിച്ച വിദഗ്ധരായ അധ്യാപകർ നേതൃത്വം നൽകി.



Post a Comment

0 Comments