പീച്ചി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ കായിക മേള


പീച്ചി. പീച്ചി സ്‌കൂളിലെ കായിക മേള പീച്ചി എസ്.ഐ. ഷാജി എ.ഒ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മൂന്നുവർഷത്തിന്റെ ഇടവേളക്കുശേഷമാണ് കായിക മേള നടത്തുന്നത്. സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് പി.ടി. വിൻസെന്റ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എ.ഗിരീഷ്, പ്രധാനാധ്യാപിക കെ.എം.ഡെയ്‌സി, അധ്യാപകരായ വി.സുകുമാരൻ, ഷർമള എം.സി, രേഷ്മ മുരളി, പിടിഎ വൈസ് പ്രസിഡന്റ് ഷെറീഷ് റോയ്‌സ് എന്നിവർ സംസാരിച്ചു. കായികമേളയിൽ വിവിധ മത്സരങ്ങളിൽ അഞ്ഞൂറിൽ അധികം വിദ്യാർത്ഥികൾ മത്സരിച്ചു. രണ്ടുദിവസങ്ങളിലായാണ് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.


Post a Comment

0 Comments