പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌ക്കൂളിലെ പിടിഡബ്യുഎക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി സാബുവാഴക്കാലയും വൈസ് പ്രസിഡന്റായി ജിഷാ സുജിത്തും ആണ് തിരഞ്ഞെടുക്കപ്പെട്ടത്. 2022 ആഗസ്റ്റ് 29 തിങ്കളാഴ്ച സ്‌കൂളിൽ വെച്ച് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ പ്രിൻസിപ്പാൾ സിസ്റ്റർ സിബി ചാക്കോ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് റെജി വി. മാത്യു, മുൻ വൈസ് പ്രസിഡന്റ് ജമുന റഫീക്ക് എന്നിവരും യോഗത്തിൽ പങ്കെടുത്തു.


0 Comments