പട്ടിക്കാട് എസ്എൻവിഇ ട്രസ്റ്റ് ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു


പട്ടിക്കാട്. ശ്രീനാരായണഗുരുവിന്റെ 95-ാം സമാധി ദിനം ശ്രീനാരായണ വിദ്യാപീഠം എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ വെച്ച് ആചരിച്ചു. രാവിലെ 10.00 ന് ട്രസ്റ്റ് പ്രസിഡന്റ് ശശി പോട്ടയിലിന്റെ നേതൃത്വത്തിൽ ദീപം തെളിയിക്കലും പുഷ്പ്പാർച്ചനയും നടത്തി. ആത്മീയതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മനോഹര സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം എന്ന് ഗുരുദേവ സന്ദേശമായി ട്രസ്റ്റ് പ്രസിഡന്റ് പറഞ്ഞു. സന്തോഷ് പി.കെ. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി അനിൽകുമാർ പി.ജി., കോളേജ് മാനേജർ സി. രാധാകൃഷ്ണൻ, പി.ആർ. ഓ. പ്രസാദ് കെ.വി., ട്രസ്റ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ രാജൻ എം.കെ., ട്രസ്റ്റി സുദർശൻ എന്നിവർ സംസാരിച്ചു. ശ്രീജ എം.സ്., ഹരിത കെ.പി, സീനിയ തുടങ്ങിയവർ മഹാസമാധി ഗാനം ആലപിച്ചു.



Post a Comment

0 Comments