മയിലാട്ടുംപാറയിലും ചെളിക്കുഴിയിലും കാട്ടാന വീണ്ടും കൃഷി നശിപ്പിച്ചു


പീച്ചി. കഴിഞ്ഞ ദിവസം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച മയിലാട്ടുംപാറ ചെളിക്കുഴി പ്രദേശങ്ങളിൽ ഇന്നലെ രാത്രിയിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. കൊളങ്ങാട്ടിൽ ബാലകൃഷ്ണൻ, കിഴക്കേകുടി ചിന്നമ്മ, അടുപ്പുകലിങ്കൽ സെബാസ്റ്റ്യൻ, പൈരേത്ത് വിജയൻ എന്നിവരുടെ കാർഷിക വിളകളാണ് നശിപ്പിച്ചിട്ടുള്ളത്. 150 ൽ അധികം പൂവ്വൻ വാഴകളും, തെങ്ങിൻ തൈകൾ, റബർ എന്നിവയും നശിപ്പിച്ചിട്ടുണ്ട്. കൂടാതെ ആനകൾ മറിച്ചിട്ട കടപ്ലാവുകൾ വൈദ്യതി ലൈനിൽ വീണ് പോസ്റ്റുകളും മറിഞ്ഞ് വീണിട്ടുണ്ട്. സമീപ ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായതായി വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ പറഞ്ഞു.



Post a Comment

0 Comments