പട്ടിക്കാട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കാൻ ഇരിക്കെ ജില്ലയിലെ ജോഡോ യാത്ര പരിപാടികൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി പീച്ചി പാണഞ്ചേരി മണ്ഡലങ്ങളുടെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. പട്ടിക്കാട് മണ്ഡലം കമ്മിറ്റി ഓഫീസിൽ ആരംഭിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി എം എൽ ബേബി നിർവഹിച്ചു. കേരളത്തിൽ ഭാരത ജോഡോ യാത്രയ്ക്ക് വമ്പിച്ച സ്വീകരണം ആണ് ലഭിക്കുന്നത് എന്നും തൃശൂർ ജില്ലയിലും സമാനമായ സ്വീകരണം നൽകുന്നതിന് ഒറ്റക്കെട്ടായി കോൺഗ്രസ് പ്രവർത്തകർ പ്രവർത്തിക്കണമെന്നും എം എൽ ബേബി പറഞ്ഞു. കെപിസിസി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ലീലാമ്മ ടീച്ചറെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം പ്രസിഡൻറ് കെ പി ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് യാത്രാ വിശദീകരണം നടത്തി. മുൻ പഞ്ചായത്ത് അംഗം കെ പി എൽദോസ്, എ സി മത്തായി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments