ചുവന്നമണ്ണിൽ ബൈക്ക് അപകടം: ദമ്പതികൾക്ക് പരിക്ക്


പട്ടിക്കാട്. ദേശീയപാതയിൽ ചുവന്നമണ്ണ് ബിവറേജ് ഷോപ്പിന് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. കിഴക്കഞ്ചേരി സ്വദേശികളായ ശിവദാസൻ, ഭാര്യ സുമതി എന്നിവർക്കാണ് പരിക്കേറ്റത്.  ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം സംഭവിച്ചത്. പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ദേശീയപാതയിലെ സൂചനാ ബോർഡിൽ ഇടിച്ച് മറിയുകയായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം ഉണ്ടായിരുന്ന കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.



Post a Comment

0 Comments