എന്യൂമറേറ്റർമാർക്കുള്ള ഓണറേറിയം വിതരണം ചെയ്തു


പട്ടിക്കാട്. എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന പദ്ധതിയുടെ ഒന്നാംഘട്ട സർവേ പൂർത്തിയാക്കിയ എന്യൂമറേറ്റർമാർക്കുള്ള ഓണറേറിയം വിതരണം ചെയ്തു. പഞ്ചായത്തിന് ലഭിച്ച 5 ലക്ഷം രൂപയുടെ വിതരണ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. കേരള സർക്കാരും നോളജ് ഇക്കണോമി മിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ അംഗങ്ങൾ വഴി നടപ്പാക്കിയ പദ്ധതിയിൽ 136 പേരാണ് പഞ്ചായത്തിൽ നിന്നും എന്യൂമറേറ്റർമാരായി പ്രവർത്തിച്ചത്. ഏറ്റവും കൂടുതൽ സർവ്വേ നടത്തി ഓണറേറിയമായി ഏറ്റവും വലിയ തുകയായ 12250 രൂപക്ക് അർഹയായ എന്യൂമറേറ്റർ മൂന്നാം വാർഡിലെ നിത്യയെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.ടി. ജലജൻ, കില റിസോഴ്‌സ് പേഴ്‌സൺ വി പി ബേബി, കുടുംബശ്രീ റിസോഴ്‌സ് പേഴ്‌സൺ ജൈനി കെ ബേബി, കുടുംബശ്രീ ജില്ലാ കോഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments