പട്ടിക്കാട്. പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഓണച്ചന്തയുടെയും, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കായി തയ്യാറാക്കിയ സ്റ്റാളിന്റെയും ഉദ്ഘാടനം തൃശൂർ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം ശബരീദാസൻ നിർവഹിക്കും. നാളെ (സെപ്തംബർ 6 ചൊവ്വ) രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് വിൽസൻ ചെമ്പനാൽ അധ്യക്ഷത വഹിക്കും. പച്ചക്കറികൾ, പഴം, കായ, കായ വറുത്തത്, ശർക്കരവരട്ടി വിവിധതരം അച്ചാറുകൾ തുടങ്ങിയ ഉൽപന്നങ്ങൾ ഓണച്ചന്തയിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.


0 Comments