പട്ടിക്കാട്. തൃശ്ശൂർ അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസും ചുവന്നമണ്ണ് തൈബൂസോ ചാരിറ്റീസും സംയുക്തമായി 'കേശദാനം സ്‌നേഹദാനം' പരിപാടി സംഘടിപ്പിക്കുന്നു. കീമോതെറാപ്പിക്ക് വിധേയരാകുന്ന കാൻസർ രോഗികൾക്ക് അവരുടെ മുടി കൊഴിയുന്നത് ശാരീരിക വേദനയ്‌ക്കൊപ്പം മനോവിഷമത്തിനും കാരണമാകാറുണ്ട്. ഇത്തരം രോഗികൾക്ക് ഒരു ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് സ്വാഭാവിക മുടി കൊണ്ട് തന്നെ വിഗ്ഗ് തയ്യാറാക്കി സൗജന്യമായി അവർക്ക് നൽകുന്ന ഒരു പരിപാടി സംഘടിപ്പിക്കുന്നത്. 2022 സെപ്തംബർ 18 ഞായറാഴ്ച രാവീലെ 10.30 മുതൽ ചുവന്നമണ്ണ് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മുടികൾ സംഭാവന നൽകുവാൻ താൽപര്യം ഉള്ളവർക്ക് അവസരമുണ്ടെന്ന് വികാരി ഫാ. ഗീവർഗ്ഗീസ് ജേക്കബ് അറിയിച്ചു. ബന്ധപ്പെടുക: തെബൂസോ ചാരിറ്റീസ് സെക്രട്ടറി പോൾസൺ കരോട്ടുകുന്നേൽ: 9447617823


0 Comments