പഞ്ചായത്തിൽ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു


പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ലഭിച്ച കേസുകൾക്ക് നിയമ സംവിധാനത്തിലൂടെ തന്നെ തീർപ്പാക്കി നൽകുന്നതിന് തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ടി മഞ്ജിത്ത് അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിലെ ഓരോ മനുഷ്യജീവനും നിയമത്തിനു മുന്നിൽ തുല്യരാണെന്നും അത് ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ലീഗൽ സർവീസ് അതോറിറ്റി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസേവന അതോറിറ്റിയും, തൃശ്ശൂർ ഗവൺമെൻറ് ലോ കോളജിലെ ലീഗൽ സർവീസസ് ക്ലിനിക്കും, നാഷണൽ സർവീസ് സ്‌കീമും സംയുക്തമായാണ് അദാലത്ത്
 

സംഘടിപ്പിച്ചത്. പരാതികളിലെ പകുതിയിൽ ഏറെ കേസുകളും അദാലത്തിൽ പരിഹരിക്കാനായി. 30 കേസുകളാണ്  ഉണ്ടായിരുന്നത്. ലീഗിൽ സർവീസസ് അതോറിറ്റി കോഡിനേറ്റർമാരായ സോണിയ കെ ദാസ്, എ എ കദീജാബീ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോക്ടർ ബിനു കെ ഡി, അഡ്വക്കേറ്റ് റീന, അഡ്വക്കേറ്റ് സുധീഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇടി ജലജൻ, അനിത കെ വി, സുബൈദ അബൂബക്കർ എന്നിവർ അദാലത്തിൽ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments