പീച്ചി. ഡിടിപിസിയും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തുന്ന ഓണാഘോഷത്തോടനുബന്ധിച്ച് പീച്ചി ഡാമിൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ഡാം പവലിയൻ പരിസരത്ത് വെച്ച് നടന്ന മത്സരത്തിൽ എട്ടോളം ടീമുകളാണ് പങ്കെടുത്തത്. രാവിലെ 10 മുതൽ 12 വരെ നടന്ന മത്സര പരിപാടിയിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ മുഖ്യാതിഥിയായി പങ്കെടുത്തു. മത്സരത്തിൽ എം കെ ഇലക്ട്രിക്കൽസ് മുടിക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉഷസ് സംഘം മയിലാട്ടുംപാറ രണ്ടാം സ്ഥാനവും, വെള്ളാനിഹിൽസ് വൈസ് മെൻസ് ക്ലബ്, പീച്ചി ലെജൻസ് ക്ലബ്ബ് എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സത്യദേവൻ, സുനിൽ മുക്കാട്ടുകര എന്നിവരായിരുന്നു വിധികർത്താക്കൾ. ചെയർമാൻ ആരിഫ റാഫി, കൺവീനർ സുമ അശോകൻ എന്നിവർ നേതൃത്വം നൽകി.


0 Comments