പീച്ചി ഓണാഘോഷത്തിന് ആവേശമായി വടംവലി മത്സരം


പട്ടിക്കാട്. ഡിടിപിസിയും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരം കാണികൾക്ക് ആവേശമായി. മികച്ച പ്രകടനങ്ങൾ ആണ് പങ്കെടുത്ത ഓരോ ടീമുകളും കാഴ്ചവച്ചത്. മത്സരത്തിന്റെ ഭാഗമായി പീച്ചി പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ജനപ്രതിനിധികളും തമ്മിൽ നടത്തിയ സൗഹൃദ മത്സരം കാണികൾക്ക് കൗതുകമായി. പുരുഷന്മാരുടെ വിഭാഗത്തിൽ നവബോധ് താണിപ്പാടം ഒന്നാം സ്ഥാനവും, ബുള്ളറ്റ് പയ്യനം രണ്ടാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്. വനിതകളുടെ വിഭാഗത്തിൽ കുടുംബശ്രീ വാർഡ് 9 ഒന്നാം സ്ഥാനവും അംഗൻവാടി പ്രവർത്തകർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സൗഹൃദമത്സരത്തിൽ ജനപ്രതിനിധികൾ വിജയികളായി. ചെയർമാൻ റെജി വി മാത്യു മത്സരം നിയന്ത്രിച്ചു. ജനപ്രതിനിധികൾക്കും വനിതകൾക്കും ഉള്ള സമ്മാനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രനും, പുരുഷന്മാർക്കുള്ള സമ്മാനം റവന്യൂ മന്ത്രി കെ രാജനും വിതരണം ചെയ്തു.



Post a Comment

0 Comments