എജീസ് ഓഫീസിനു മുന്നിൽ കേരളാ കോൺഗ്രസ് (ജേക്കബ്) പ്രതിഷേധ ധർണ്ണ നടത്തി


തൃശൂർ. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിലും വില വർധനവിലും പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ എജീസ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണെന്നും യഥാർത്ഥ റവന്യൂ വരുമാനം എവിടേക്കാണ് പോകുന്നതെന്ന് ധനകാര്യവകുപ്പ് വ്യക്തമാക്കണമെന്നും ധവളപത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് പി. എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. ജില്ല നേതാക്കൾ ആയ സോമൻ കൊളപ്പാറ, പി. പി. ജെയിംസ്, വസന്തൻ ചിയ്യാരം, ഷാജു വടക്കൻ, ജോൺ ആടുപാറ, ശക്തിധരൻ എടമുട്ടം, കെ.എം.ജയന്തി, സി.ഒ.എൽദോസ്, കുമാരി കൃഷ്ണൻകുട്ടി, ശാലിനി സുകുമാരൻ, കൃഷ്ണകുമാർ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments