ആൽപ്പാറ അങ്കണവാടിയിൽ ഓണാഘോഷം സംഘടിപ്പിച്ചു


പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ആൽപ്പാറ അറുപതാം നമ്പർ അംഗനവാടിയിൽ നടന്ന ഓണാഘോഷ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് അംഗം കെ.വി ജോസ് അധ്യക്ഷത വഹിച്ചു. അംഗനവാടി ടീച്ചർ അജിത മാരായ്ക്കലും വിദ്യാർത്ഥികളുടെ മാതാപിതാക്കളും ചേർന്ന് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിന്റെ ഭാഗമായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.



Post a Comment

0 Comments