വഴുക്കുംപാറ എസ്എൻ കോളേജിൽ 'നല്ല രക്ഷാകർതൃത്വം' സെമിനാർ സംഘടിപ്പിച്ചു


പട്ടിക്കാട്. വഴുക്കുമ്പാറ ശ്രീ നാരായണ ഗുരു കോളേജിൽ രക്ഷിതാക്കൾക്ക് വേണ്ടി  'നല്ല രക്ഷാകർതൃത്വം' സെമിനാർ സംഘടിപ്പിച്ചു. മാനേജ്‌മെന്റ് വിദഗ്ദനും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജനറൽ മാനേജരുമായിരുന്ന പ്രൊഫഷണൽ ട്രെയിനർ നാരായണൻ മൂവങ്കര പ്രഭാഷണം നടത്തി. രക്ഷിതാക്കൾ കൗമാരപ്രായക്കാരുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുന്നവരായി മാറരുത് എന്ന് അദ്ദേഹം പറഞ്ഞു. സ്‌നേഹം മക്കളോട് പ്രകടിപ്പിക്കാനുള്ളതാണ്, സ്‌നേഹപ്രകടനത്തിലൂടെ മക്കളുമായി നല്ല സുഹൃത്ബന്ധം സ്ഥാപിച്ച് അവരെ നല്ല വഴിക്ക് നയിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ അസി.പ്രൊഫ. നീതു കെ.ആർ, കോളജ് പി.ആർ.ഓ. പ്രസാദ് കെ.വി., അസി.പ്രൊഫ. ഷീജ കെ.എസ്, അസി. പ്രൊഫ. സിജി ജെയിംസ് തുടങ്ങിയവർ  സംസാരിച്ചു. ചൊവ്വാഴ്ച 'സർവൈവൽ ഓഫ് ദ സ്മാർട്ടെസ്റ്റ് ' എന്ന വിഷയത്തിൽ പ്രൊഫണൽ ട്രെയിനറായ സുരേഷ് വാരിയരുടെ നേതൃത്വത്തിൽ മോട്ടിവേഷണൽ ക്ലാസും സംഘടിപ്പിച്ചു.


Post a Comment

0 Comments