പട്ടിക്കാട്. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി ജനറൽ ഓറിയന്റേഷൻ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുതിയ
സംരംഭംക മേഖലയിലേക്ക് വരുവാൻ താൽപ്പര്യമുള്ളവരേയും, വൈദഗ്ധ്യ പരിശീലനം ആവശ്യമുള്ളവരേയും ആണ് പരിശീലന പരിപാടിയിൽ പങ്കെടുപ്പിച്ചിട്ടുള്ളത്. 90 പേർ പരിപാടിയിൽ പങ്കെടുത്തു. സിഡിഎസ് ചെയർപേഴ്സൻ ഉഷ മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ മുഖ്യ അതിഥിയായി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ ,മെമ്പർമാരായ ദീപു, രേഷ്മ സജീഷ്, സുശീല രാജൻ, ഷൈലജ വിജയകുമാർ, വൈസ് ചെയർപേഴ്സൺ മിനി ജോണി, കൺവീനർമാർ, സി ഡി എസ്സ് മെമ്പർമാർ, അക്കൗണ്ടന്റ്, റിസോഴ്സ് പേഴ്സൻമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments