അതിദരിദ്രർക്കുള്ള മൈക്രോപ്ലാൻ തയ്യാറാക്കൽ: പഞ്ചായത്തിൽ ശിൽപ്പശാല നടത്തി


പട്ടിക്കാട്. അതിദരിദ്രരെ കണ്ടെത്തി അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള മൈക്രോപ്ലാൻ തയ്യാറാക്കുന്ന നടപടികളുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ശിൽപ്പശാല നടത്തി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി.ജലജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണിത്. നിലവിൽ 72 പേരെയാണ് പഞ്ചായത്തിൽ അതിദരിദ്രരായി  കണ്ടെത്തിയിട്ടുള്ളത്. ഇവർക്ക് വേണ്ട പദ്ധതികൾ രൂപീകരിക്കുന്നതിന് വേണ്ടിയാണ് മൈക്രോ പ്ലാനുകൾ തയ്യാറാക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി പി ആർ ജോൺ, പഞ്ചായത്ത് അംഗങ്ങളായ ഇ.ടി ജലജൻ, അനീഷ് മേക്കര, ബീന പൗലോസ്, അജിത മോഹൻദാസ്, ബാബു തോമസ്, ബിജോയ് ജോസ്, പഞ്ചായത്ത് സെക്രട്ടറി പി ആർ ജോൺ, അസിസ്റ്റന്റ് സെക്രട്ടറി സെറീന തുടങ്ങിയവർ പങ്കെടുത്തു.





Post a Comment

0 Comments