വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠത്തിൽ ഓണാഘോഷം നടത്തി


പീച്ചി. വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠം സ്‌കൂളിൽ ഓണാഘോഷ പരിപാടികൾ നടത്തി. വാർഡ് മെമ്പർ ഷൈജു കുര്യൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പാൾ ജെന്നി ജെയിംസ്, സിസ്റ്റർ റോസ് വേർജിനിയാ, പി.ടി.എ പ്രസിഡന്റ് ബിജു കാക്കനാട്ടിൽ, എംപിടിഎ പ്രസിഡന്റ് രാജി എം.കെ, സ്റ്റാഫ് സെക്രട്ടറി ടീനാ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ തരത്തിലുള്ള പരിപാടികൾ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഓണസദ്യയും ഒരുക്കിയിരുന്നു. അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരുടെ വിവിധ കലാപരിപാടികളും അധ്യാപകരുടെ മത്സരങ്ങളും സദസ്സിനെ മോടി കൂട്ടി. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥിനി ഐശ്വര്യ നന്ദി പറഞ്ഞു.



Post a Comment

0 Comments