പട്ടിക്കാട്. ദേശീയപാത നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പ് ഷട്ടറുകൾ മോഷ്ടിച്ച മൂന്നു പേരെ പീച്ചി പോലീസ് പിടികൂടി. താണിപ്പാടം സ്വദേശികളായ ബിജു, പ്രേമൻ, ഷാനവാസ് എന്നിവരെയാണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. 25000 രൂപയോളം വില വരുന്ന മൂന്ന് ഇരുമ്പ് ഷട്ടറുകൾ ആണ് ഇവർ മോഷ്ടിച്ചത്. മോഷ്ടിച്ച വസ്തുക്കൾ ഓട്ടോറിക്ഷയിൽ കയറ്റി കല്ലിടുക്കിൽ ഉള്ള സെൽവരാജ് എന്നയാളുടെ അശ്വതി സ്ക്രാപ്പ് എന്ന കടയിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്തു. ദേശീയപാതയിൽ മുൻപും സമാനമായ രീതിയിൽ മോഷണങ്ങൾ നടന്നിട്ടുണ്ട്. പീച്ചി എസ്.ഐ. ഹരി, സീനിയർ സി.പി.ഒ. രഞ്ജിത്, സിപിഒ മാരായ കിരൺ, ഷിനോജ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.


0 Comments