പട്ടിക്കാട്. മലയോര മേഖലയിലെ പട്ടയ വിതരണം പൂർത്തിയാക്കുന്നതിനായി പുതിയ മിഷൻ ആരംഭിക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെയും ഭൂമിയുടെ ഉടമകളാക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത് എന്ന് മന്ത്രി വ്യക്തമാക്കി. മലയോര മേഖലയിലെ പട്ടയം വിതരണം ഒരു സുപ്രധാന മിഷനായി ഏറ്റെടുത്ത് രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. താമര വെള്ളച്ചാൽ എസ്‌സി കമ്യൂണിറ്റി ഹാളിന്റെ നിർമ്മാണ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,77,000 പേർക്ക് പട്ടയം നൽകാനായി. കോവിഡ് പ്രതിസന്ധിക്കിടയിലും ഈ ഒരു വർഷത്തിൽ 54535 പേരെയാണ് ഭൂമിയുടെ അവകാശികളാക്കാനായത്. അത് ശ്രദ്ധേയമായ പരിശ്രമം ആയിരുന്നു എന്നും മന്ത്രി പറഞ്ഞു.


0 Comments