ജൽ ജീവൻ മിഷനിൽ താൽക്കാലിക ഒഴിവ്
കേരള ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ, നാട്ടിക ഓഫീസിൽ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി 179 ദിവസത്തേയ്ക്ക് വൊളന്റിയർമാരെയും സപ്പോർട്ടിങ് എൻജിനീയർമാരെയും താൽക്കാലികകാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത : വൊളന്റിയർ ഐടിഐ സിവിൽ/ ഡിപ്ലോമ സിവിൽ/ ബിടെക് സിവിൽ. സപ്പോർട്ടിങ് എൻജിനീയർ : എംടെക് സിവിൽ / സ്ട്രക്ചറൽ. കേരള വാട്ടർ അതോറിറ്റിയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ 16ന് രാവിലെ 10.30 മുതൽ ഒരുമണിവരെ നടത്തുന്ന കൂടിക്കാഴ്ചയിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കേരള ജല അതോറിറ്റിയുടെ നാട്ടിക പ്രൊജക്ട് ഡിവിഷൻ, എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ ഹാജരാകണം.
പ്രവേശനത്തിന് ഹാജരാകണം
തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഡിപ്ലോമയ്ക്ക് രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർ പ്രവേശനത്തിന് ഹാജരാകണം. പ്രോസ്‌പെക്ട്‌സിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകൾ, അലോട്ട്‌മെന്റ് ലെറ്റർ, ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്, പി.ടി.എ ഫണ്ട് എന്നിവ സഹിതം സെപ്റ്റംബർ 14 മുതൽ 17 വരെയുള്ള തീയതികളിൽ പ്രവേശനത്തിന് ഹാജരാകണം.
വിജ്ഞാൻവാടികളുടെ മേൽനോട്ട ചുമതല വഹിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ ബ്ലോക്ക് / മുനിസിപ്പാലിറ്റി പരിധിയിൽ പ്രവർത്തിച്ചുവരുന്ന വിജ്ഞാൻവാടികളുടെ മേൽനോട്ട ചുമതല വഹിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു പാസ്സായവരും, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായ 21-45 പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 8,000/ രൂപ ഹോണറേറിയം ഉണ്ടാകും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് /മുൻസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസർമാർക്ക് സെപ്റ്റംബർ 24 ന് വൈകിട്ട് 5മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. പഴയന്നൂർ ബ്ലോക്ക്, മതിലകം ബ്ലോക്ക്, തൃശൂർ കോർപറേഷൻ, ഇരിഞ്ഞാലക്കുട നഗരസഭ, കൊടുങ്ങല്ലൂർ നഗരസഭ പരിധിയിൽ താമസിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ 0487 2360381
ഡോഗ് ക്യാച്ചേഴ്‌സ് ട്രെയിനിംഗ് അപേക്ഷ
മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന എബിസി പദ്ധതിയുടെ ഭാഗമായി താത്പര്യമുളളവരിൽ നിന്ന് ഡോഗ് ക്യാച്ചേഴ്‌സ് ട്രെയിനിംഗിനായി അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് പരിഗണിക്കുന്നതിലേയ്ക്ക് അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കണം. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടാൽ ഡബ്ല്യുവിഎസ് സെന്ററിൽ നടത്തുന്ന 2 മുതൽ 4 ആഴ്ച വരെയുളള ഡോഗ് ക്യാച്ചേഴ്‌സ് ട്രെയിനിംഗിൽ പങ്കെടുക്കണം. ഫോൺ 0487 2361216


0 Comments