പീച്ചി. പ്ലസ്ടു പരീക്ഷയിൽ 98.5 ശതമാനം മാർക്കോടെ എപ്ലസ് കരസ്ഥമാക്കിയ പീച്ചി മണ്ഡലം കമ്മിറ്റി നേതാവ് സജി താന്നിക്കലിന്റെ മകൾ സനിറ്റ സജിയെ മഹിളാ കോൺഗ്രസ് പീച്ചി മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സിവിൽ സർവീസ് പരീക്ഷ കോച്ചിങ്ങിനുള്ള തയ്യാറെടുപ്പിലാണ് സനിറ്റ. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ് സനിറ്റയെ അനുമോദിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു ഇടപ്പാറ അധ്യക്ഷത വഹിച്ചു. സുശീല രാജൻ, ബിജു ഐസക് ഇടപ്പാറ, വിനോദ് തുടങ്ങിയവർ സംസാരിച്ചു.


0 Comments