വിലങ്ങന്നൂരിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു.

വിലങ്ങന്നൂർ. ശ്രീ നാരായണ സമാജത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 168-ാമത് ജയന്തി ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി വിലങ്ങന്നൂരിൽ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചു. തുടർന്ന് നടത്തിയ പൊതുയോഗത്തിൽ വെച്ച് എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവർഡുകൾ വിതരണം ചെയ്യു . ഉച്ചക്ക് അന്നാ ദാനവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികൾക്ക് പ്രസിഡന്റ് എം. എൻ അപ്പുക്കുട്ടൻ, വെസ് പ്രസിഡന്റ് കെ.എ. ജ്യോതികുമാർ, സെക്രട്ടറി കെ. പി. ദർശൻ, ജോ.സെക്രട്ടറി ഓമന ഗോപിനാഥ്, ഖജാൻജി കെ.എ രാജേഷ്, ബാലസമാജം, വനിതാ സമാജം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments