ആൽപ്പാറയിൽ നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ച് അപകടം; അപകടത്തിൽ ആർക്കും പരിക്കില്ല

Photo: Adik KS

പട്ടിക്കാട്. പീച്ചി ഡാം റോഡിൽ ആൽപ്പാറ സെൻററിനും വാരിയത്ത്പടിക്കും ഇടയിൽ നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ച് അപകടം. കരിപ്പക്കുന്ന് ചമ്പടപുന്നയിൽ ബ്ലെസ്സൻ, കമ്പനിപ്പടി ചെറുവത്തൂർ വീട്ടിൽ സനൽ എന്നിവരുടെ വാഹനങ്ങൾ ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കില്ല. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.



Post a Comment

0 Comments